ഇന്റർവ്യൂവിൽ വിജയിക്കുവാൻ…

ഇന്റർവ്യൂവിൽ വിജയിക്കുവാൻ പുരുഷന്മാർ പള്ളിയിലും സ്ത്രീകൾ വീട്ടിലുംവച്ചു ഏതെങ്കിലും നമസ്കാരം നിർവഹിക്കുക. സലാം വീട്ടിക്കഴിഞ്ഞു ഒരു സുജൂദ് ചെയ്യുക. ആ സുജൂദിൽ കിടന്നു കൊണ്ട് ഒരു ഫാത്തിഹാ ഓതുക. ആ ഫാതിഹയിൽ
“ഇയ്യാക്ക ന അബുദ്‌ വ ഇയ്യാക്ക നസ്തഈൻ”

എന്ന ആയത്ത്‌ 21 തവണ മടക്കി ഓതുക. തുടർന്ന് ഫാത്തിഹാ പൂർത്തിയാക്കി സുജൂദിൽ നിന്നും വിരമിച്ചു അല്ലാഹുവിനോട് വിജയിപ്പിക്കാനായി ദുആ ചെയ്യുക. ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ ചെല്ലുമ്പോൾ സൂറ :യാസീനിലെ 9- ആയത്ത്…

വജ അൽനാ മിൻ ബയ്‌നി അയ്ദീഹിം സദ്ദൻ വമിൻ ഖൽഫിഹിം സദ്ദൻഫഅഅഷെയ്നഹും ഫഹും ലാ യുബ്സിറൂൻ. “(അവരുടെ മുന്നിലും പിന്നിലും നാം ഒരു തടസ്സം സൃഷ്ട്ടിച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടികളഞ്ഞിരിക്കുന്നു. അതിനാൽ അവർക്കു ഒന്നും കാണുവാൻ കഴിയില്ല )എന്ന ആയത്ത് മനസ്സിൽ ഓതിക്കൊണ്ടിരിക്കുക. വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ

“യാ ലത്തീഫ്” (ഏറ്റവും മയമുള്ളവനെ ) എന്നു ഓതിക്കൊണ്ടിരിക്കുക അല്ലാഹു ഇന്റർവ്യൂവിൽ വിജയം തരും….ഇൻശാ അല്ലാഹ്….

 കൂടുതല്‍ അറിവുകള്‍ നേടുവാനും അതെല്ലാം ജീവിതത്തില്‍ പകര്‍ത്തുവാനും അള്ളാഹു നമുക്ക് എല്ലാവര്‍ക്കും ഭാഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ …കൂടുതല്‍ പേരിലേക്ക് ഈ അറിവ് ഷെയര്‍ ചെയ്യാന്‍ ശ്രമിക്കണം എന്തെന്നാല്‍ അറിവ് പകര്‍ന്നു നല്‍കുന്നത് ജ്വാരിയായ സ്വദഖയാണ് …ലോകാവസാനം വരെ അതിന്‍റെ പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കുംഅല്ലാഹു നമ്മുടെ ഇരു ലോക ജീവിതം സന്തോഷത്തിലാക്കട്ടെ,വീഡിയോ ഷെയര്‍ ചെയ്യുന്നതില്‍ ഉപരി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക …അള്ളാഹു ഇതൊരു സ്വാലിഹായ അമല്‍ ആയി സ്വീകരിക്കുമാറാകട്ടെ …നിങ്ങളുടെ ദുആയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്…നമ്മളെ എല്ലാവരെയും ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഒരിമിച്ചു കൂട്ടുമാറാകട്ടെ …ആമീന്‍

Be the first to comment

Leave a Reply

Your email address will not be published.


*